മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് ബി​ജെ​പി

ഇം​ഫാ​ൽ: രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണി​പ്പു​രി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് ബി​ജെ​പി. മു​തി​ർ​ന്ന നേ​താ​വ് യും​നാം ഖേം​ച​ന്ദ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ അ​ജ​യ് കു​മാ​ർ ബ​ല്ല​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. സം​സ്ഥാ​ന ബി​ജെ​പി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ല്ലാം ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​ത്.

ബി​ജെ​പി എം​എ​ൽ​എ നെം​ച്ച കി​പ്ഗെ​നും എ​ൻ​പി​എ​ഫി​ന്‍റെ ലോ​സി ദി​ക്കോ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും ഗോ​വി​ന്ദ​ദാ​സ് ആ​ഭ്യ​ന്ത്ര​മ​ന്ത്രി​യാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.ഫെബ്രുവരി 4 ബുധനാഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രു​ന്നു. ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് മ​ണി​പ്പു​രി​ലെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ച​ത്. വം​ശീ​യ ക​ലാ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് 2025 ഫെ​ബ്രു​വ​രി 9-നാ​ണ് മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ​ൻ. ബി​രേ​ൻ​സിം​ഗ് രാ​ജി​വെ​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ 2025 ഫെ​ബ്രു​വ​രി 13-ന് ​സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടി​രു​ന്നി​ല്ല.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →