കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവാവ് കസ്റ്റഡിയിൽ. ജനുവരി 31 ശനിയാഴ്ച പുലര്‍ച്ചെ ഗള്‍ഫ്എയര്‍ വിമാനത്തില്‍ യുകെയില്‍ നിന്നെത്തിയ കാഞ്ഞൂര്‍ സ്വദേശിയായ ജെറിന് ഡേവിസ് എന്ന യുവാവാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു
ബാഗ് പരിശോധിക്കാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരോട് യുവാവ് തട്ടിക്കയറി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ലഗേജ് പരിശോധിക്കാന്‍ സമ്മതിക്കാതെ ഇയാള്‍ കടന്നുകളയാനും ശ്രമിച്ചു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും വിവരമുണ്ട്. ബാഗ് പരിശോധിക്കാന്‍ സമ്മതിക്കാത്ത യുവാവ് ഏറെ നേരം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തി. ഇയാളെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ബാഗില്‍ നിന്നും സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റ് യാത്രക്കാര്‍ക്കാര്‍ക്ക് ഇയാള്‍ തടസം സൃഷ്ടിച്ചുവെന്നും പരാതിയുണ്ട്.
