കേരള കോൺഗ്രസിന്‍റെ സീറ്റ് വച്ചുമാറുന്നതോ വിട്ടുനൽകുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്

കോതമംഗലം: കേരള കോൺഗ്രസിന്‍റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വച്ചുമാറുന്നതോ വിട്ടുനൽകുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ഇനി കോൺഗ്രസുമായി ചർച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡമെന്നും ജോസഫ് പറഞ്ഞു.

ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോസഫിന്‍റെ പ്രതികരണം. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →