ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​നുളള ശി​പാ​ർ​ശ അം​ഗീകരിക്കരുതെന്ന് ​ഗവർണർക്ക് പരാതി നൽകി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് ഗ​വ​ർ​ണ​ർ​ക്ക് ഹ​ർ​ജി. ഓം​ബു​ഡ്സ്മാ​ൻ നി​യ​മ​നം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷും ഗ​വ​ർ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി.

ഈ ​പ​ദ​വി ലോ​കാ​യു​ക്ത നി​യ​മ​ത്തി​ലെ വ​കു​പ്പ് 5(3)ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന് ഇ​വ​ർ വാ​ദി​ച്ചു.

കേ​ര​ള ലോ​കാ​യു​ക്ത നി​യ​മം, സെ​ക്ഷ​ൻ 5(3) പ്ര​കാ​രം മു​ൻ ലോ​കാ​യു​ക്ത​യോ ഉ​പ​ലോ​കാ​യു​ക്ത​യോ ആ​യി​രു​ന്ന​വ​ർ ഏ​തെ​ങ്കി​ലും അ​ഥോ​റി​റ്റി, ക​മ്പ​നി, കോ​ർ​പ​റേ​ഷ​ൻ, സൊ​സൈ​റ്റി, സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​ടെ കീ​ഴി​ൽ ശ​മ്പ​ള​ത്തോ​ടെ​യു​ള്ള നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ര​ല്ലെ​ന്ന വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​പ​ര​മാ​യി സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് വേ​ത​നം ല​ഭി​ക്കു​ന്ന​താ​ണ് ഓം​ബു​ഡ്സ്മാ​ൻ നി​യ​മ​നം എ​ന്ന​തി​നാ​ൽ ഈ ​പ​ദ​വി ലോ​കാ​യു​ക്ത നി​യ​മ​ത്തി​ലെ വ​കു​പ്പ് 5(3)ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന് ഇ​വ​ർ വാ​ദി​ച്ചു.

മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന് ഒ​രു ത​ര​ത്തി​ലും അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന് ഹ​ർ​ജി​യി​ൽ

സ്റ്റാ​റ്റ്യൂ​ട്ട​റി വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന് ഒ​രു ത​ര​ത്തി​ലും അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന് ഹ​ർ​ജി​യി​ൽ ഇ​വ​ർ ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പെ​യി​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.​ശ​ശി​കു​മാ​റും ത​ദ്ദേ​ശ സ്ഥാ​പ​ന ഓം​ബു​ഡ്മാ​ൻ നി​യ​മ​ന​ത്തി​ന് എ​തി​രേ ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ജനുവരി 21 ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ബാ​ബു​ മാ​ത്യു പി. ​ജോ​സ​ഫി​നെ ത​ദ്ദേ​ശ സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →