കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും രോ​​​ഗി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.ഒ​​​രു അ​​​ത്യാ​​​ഹി​​​തം സം​​​ഭ​​​വി​​​ച്ച് വ​​​രു​​​ന്ന രോ​​​ഗി​​​യെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​ത് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ്.

കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നു​​​ള്ള യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം.

മു​​​ൻ​​​കൂ​​​ർ തു​​​ക​​​യ​​​ട​​​ച്ചി​​​ല്ല, രേ​​​ഖ​​​ക​​​ളി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്ക​​​രു​​​ത്. കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നു​​​ള്ള യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം. ചി​​​കി​​​ത്സാ വി​​​വ​​​ര​​​ങ്ങ​​​ളും കൈ​​​മാ​​​റ​​​ണം. ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്താ​​​ലു​​​ട​​​ൻ എ​​​ല്ലാ ചി​​​കി​​​ത്സാ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും രോ​​​ഗി​​​ക്ക് ന​​​ൽ​​​ക​​​ണം.

രോ​​​ഗ​​​നി​​​ർ​​​ണ്ണ​​​യം അ​​​ല്ലെ​​​ങ്കി​​​ൽ പ​​​രി​​​ച​​​ര​​​ണം ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ്.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന രീ​​​തി​​​യി​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ൾ, ദ​​​ന്ത​​​ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ആ​​​യു​​​ഷ് ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി കി​​​ട​​​ക്ക​​​ക​​​ളോ​​​ട് കൂ​​​ടി​​​യ​​​തോ അ​​​ല്ലാ​​​ത്ത​​​തോ ആ​​​യ രോ​​​ഗ​​​നി​​​ർ​​​ണ്ണ​​​യം അ​​​ല്ലെ​​​ങ്കി​​​ൽ പ​​​രി​​​ച​​​ര​​​ണം ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ല്ലാം നി​​​യ​​​മ​​​പ്ര​​​കാ​​​രം ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →