തൊ​ണ്ടി​മു​ത​ൽ കേ​സ് : ​ശി​ക്ഷ റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം എം​എ​ൽ​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി. അ​പ്പീ​ലി​ന്മേ​ലു​ള്ള വാ​ദം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി മു​ൻ​മ​ന്ത്രി​ക്ക് മൂ​ന്നു വ​ർ​ഷം വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട അ​പ്പീ​ലാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി

തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്കു ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.ഒ​ന്നാം പ്ര​തി​യും കോ​ട​തി ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന ജോ​സി​നും മൂ​ന്നു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ശി​ക്ഷ ഏ​ഴു വ​ർ​ഷ​ത്തി​ൽ താ​ഴെ ആ​യ​തു​കൊ​ണ്ട് അ​പ്പീ​ലി​ൽ വി​ധി വ​രു​ന്ന​തു വ​രെ പ്ര​തി​ക​ൾ​ക്ക് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →