ചെന്നൈ: ജോലിക്കിടെ തെരുവിൽനിന്ന് വീണുകിട്ടിയ 45 സ്വർണനാണയങ്ങൾ അടങ്ങിയ തുണി സഞ്ചി നേരേ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ശുചീകരണത്തൊഴിലാളി. മാതൃകാപരമായ ഈ പ്രവൃത്തിയെ ഒരു ലക്ഷം രൂപ സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭിനന്ദിച്ചത്. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കുന്ന പത്മ (46)യ്ക്കാണ് സ്വർണനാണയങ്ങൾ വീണുകിട്ടിയത്. പത്മ ഉടനെ അവ പോണ്ടിബസാർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
പത്മയുടെ സത്യസന്ധതയെ അഭിനന്ദിക്കുവെന്ന് മുഖ്യമന്ത്രി
സ്വർണത്തിന് വില കൂടികൊണ്ടിരിക്കെ 45 ലക്ഷം രൂപ വിലവരുന്ന സ്വർണം തിരിച്ചുനൽകിയത് മറ്റുള്ളവർക്ക് മാതൃകയാണെന്നും പത്മയുടെ സത്യസന്ധതയെ അഭിനന്ദിക്കുവെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സമ്മാനം നൽകിക്കൊണ്ട് പറഞ്ഞു. പോണ്ടി ബസാർ പോലീസും പത്മയെ അഭിനന്ദിച്ചിരുന്നു.
സ്വർണംനഷ്ടപ്പെട്ട നങ്കനല്ലൂരിലെ രമേഷ് ഞായറാഴ്ച തന്നെ പോണ്ടിബസാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് രമേഷിനെ വിളിച്ചുവരുത്തി സ്വർണം ഏൽപ്പിച്ചു
