കണ്ണൂര്‍: പയ്യാവൂരിൽ വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2026 ജനുവരി 12 തിങക്ളാഴ്ച രാവിലെ 8.15ഓടെയാണ് സംഭവം.
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
സ്കൂളിൽ പരീക്ഷകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാർഥിനി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. അതേസമയം, കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
