ശബരിമല: ചിങ്ങമാസ പൂജകൾക്കായാണ് ഞായറാഴ്ച വൈകിട്ട് നട തുറന്നത്. 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. തന്ത്രി കണ്Oരര് രാജീവരരുടെ നേതൃത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ മൂലം ഭക്തർക്ക് പ്രവേശനം ഉണ്ടായില്ല. ദർശനത്തിന് ദേവസ്വം ജീവനക്കാരും പോലീസുകാരും മാത്രമാണുണ്ടായത്. പതിവ് പൂജകളല്ലാതെ മറ്റൊരു പൂജകളും ഉണ്ടായിരുന്നില്ല. 21 ന് നട അടയ്ക്കുന്നതു വരെ പതിവ് പൂജകൾ മാത്രമാണ് ഉണ്ടാവുക. ഓണ പൂജകൾക്കായി 29-ന് വീണ്ടും നട തുറക്കും.

