.
തിരുവനന്തപുരം : ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ പരിപാടിയിലാണ് മോഹൻലാൽ എത്തുന്നത്. 2020 ആഗസ്റ്റ് 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 -നാണ് ആദ്യ എപ്പിസോഡ് സം പ്രേക്ഷണം ചെയ്യുക.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ താരം എത്തുന്നത്.
ഹോളിവുഡ് ചലച്ചിത്രങ്ങളിൽ മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവർക്ക് നൽകുന്ന ബഹുമാനം, സത്യജിത്ത് റേ തൻ്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന’ എന്ന ചിത്രം പുലികളെ വച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ എന്നിവയാണ് പ്രോജക്ട് ടൈഗർ എന്ന പാഠഭാഗത്തിലൂടെ ചർച്ച ചെയ്യുന്നത്.

