തിരുവനന്തപുരം: കുടുംബത്തോടൊപ്പം കടലിൽകുളിക്കുന്നതിനിടെ ഭർത്താവ് തിരയിൽപ്പെട്ട് മരിച്ചു. ഭാര്യയും പത്തുവയസുളള മകനും രക്ഷപ്പെട്ടു. വലിയതുറ വേളാങ്കണ്ണി ജങ്ഷന് സമീപം പുതുവൽ പുരയിടം വലിയവിളാകത്ത് ടിസി 71/527 ൽ സി. അനീഷ് ജോസ്(38) ആണ് മരിച്ചത്.
പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് അനീഷ് ജോസിനെ കാണാതാകുകയായിരുന്നു
ജനുവരി 1 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുടുംബവുമായി ചെറിയതുറയ്ക്കടുത്തുളള കടലിൽ കുളിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് അനീഷ് ജോസിനെ കാണാതാകുകയായിരുന്നു. ഭാര്യ പ്രിജിനയുടെയും മകൻ അനിലിന്റെയും നിലവിളികേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല.
വലിയതുറ പോലീസ് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി
.
തുടർന്ന് വൈകിട്ട് 3.15 ഓടെ വലിയതുറ കടൽപ്പാലത്തിന് സമീപം മൃതദേഹം കരഭാഗത്തേക്ക് ഒഴുകിവരുന്നത് കണ്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും അനീഷിന്റെ സുഹ്യത്തുക്കളുമെത്തി മൃതദേഹം കരക്കടിപ്പിച്ചു. അപകടമറിഞ്ഞെത്തിയ വലിയതുറ പോലീസ് ആംബുലൻസ് എത്തിച്ച് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം കോസ്റ്റൽ പോലീസും സ്ഥലത്തെത്തിയിരുന്നു. .
