ബ്രസൽസ്: മദ്യപാനം മൂലം വർഷം എട്ടു ലക്ഷം പേർ യൂറോപ്പിൽ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മദ്യ ഉപയോഗം യൂറോപ്യൻ ഭൂഖണ്ഡത്തിലാണ്.യൂറോപ്പിലെ മരണങ്ങളിൽ പതിനൊന്നിൽ ഒന്നിന് മദ്യപാനവുമായി ബന്ധമുണ്ടായിരിക്കും.
പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തലച്ചോറിന്റെ വികസനത്തെ ബാധിക്കുന്നു.
മദ്യപിക്കുന്നവരിൽ കുടുംബവഴക്ക്, സംഘർഷങ്ങൾ, പരിക്ക് മുതലായവ കൂടുതലാണ്. പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തലച്ചോറിന്റെ വികസനത്തെ ബാധിക്കുന്നു. പഠിച്ചെടുക്കാനുള്ള കഴിവും ഓർമശക്തിയും കുറയാം. യുവാക്കളിൽ പരിക്കുമൂലം അംഗവൈകല്യത്തിലും അകാലമരണത്തിനും മദ്യപാനം കാരണമാകുന്നു. യൂറോപ്പിലെ കിഴക്കൻ രാജ്യങ്ങളിലാണ് മദ്യപാനവുമായി ബന്ധപ്പെട്ട മരണനിരക്ക് ഉയർന്നിരിക്കുന്നതെന്ന് റിപ്പോ ർട്ടുകൾ സൂചിപ്പിക്കുന്നു
