.
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ നാല് നേതാക്കളെ കോൺഗ്രസ് പുറത്താക്കി. ജില്ലാ കോൺഗ്രസ് കോര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് കെ.ആര്.അബ്ദുല്‍ ഖാദര്‍, പ്രാദേശിക നേതാക്കളായ സതീശന് കടാങ്കോട്, രഘുനാഥ് തളിയില്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
.ആന്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നിര്ദേശകനായിരുന്നു രഘുനാഥ് തളിയില്‍. നാമനിര്‍ദേശ പത്രികയില്‍ താന്‍ ഒപ്പിട്ടില്ലെന്ന് വരണാധികാരിക്ക് മുന്പില് ഇയാള്‍ മൊഴി നല്‍കിയതോടെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് രഘുനാഥിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിക്കെതിരെ നിലപാട് സ്വീകരിച്ചതിനാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി. പാര്‍ട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു
