കൊല്ലം: ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും കൊല്ലം വഴി തിരുവനന്തപുരത്തേക്കും മൂന്ന് ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. എസ്എംവിടി ബംഗളൂരു-കൊല്ലം സ്പെഷൽ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.25 ന് കൊല്ലത്ത് എത്തും. .പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ ഈ ട്രെയിന് സ്റ്റോപ്പുണ്ട്.
ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ ഡിസംബർ 23 ന് രാവിലെ 6.55ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് കൊച്ചുവേളിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം,കൊല്ലം, ൻോീകോതോ എന്നിവിടങ്ങളിൽ ഈ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കൊച്ചുവേളി എസ്എംവിറ്റി ബംഗളൂരു സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് 24 ന് ഉച്ചക്ക് 12 40 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50ന് ബംഗളൂരുവിൽ എത്തും. എല്ലാ ട്രെയിനുകൾക്കും മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു.
