എം.​എം. മ​ണി തൊ​ഴി​ലാ​ളി വ​ര്‍​ഗ നേ​താ​വും പാ​ര്‍​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വും ആണ് : മന്ത്രി വി.ശിവൻകുട്ടി

.

തി​രു​വ​ന​ന്ത​പു​രം: , വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ എം.​എം.​മ​ണി​യെ​. തിരുത്തി മന്ത്രി വി.ശിവൻകുട്ടി. എം.​എം. മ​ണി അ​ങ്ങ​നെ പ​റ​യാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. എം.​എം. മ​ണി​യു​ടെ ശൈ​ലി​യി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​ണ്. എം.​എം. മ​ണി തൊ​ഴി​ലാ​ളി വ​ര്‍​ഗ നേ​താ​വും പാ​ര്‍​ട്ടി​യു​ടെ സ​മു​ന്ന​ത​നാ​യ നേ​താ​വും വ​ള​രെ താ​ഴെ​ക്കി​ട​യി​ല്‍​നി​ന്ന് സ​മ​ര​പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന വ്യ​ക്തി​യു​മാ​ണ്.ചെ​റി​യ പ​രാ​ജ​യ​മു​ണ്ടാ​യി എ​ന്ന​തു​കൊ​ണ്ട് സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം​നി​ല്‍​ക്കു​ന്ന ഒ​രു​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു​രൂ​പ​ത്തി​ലും ആ​ക്ഷേ​പി​ക്കാ​ന്‍ പാ​ടി​ല്ല. അ​ത് സി​പി​എ​മ്മി​ന്‍റെ ന​യ​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കോ​ര്‍​പ്പ​റേ​ഷ​നി​ലെ തോ​ല്‍​വി ആ​ര്യ​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്‌​ക്കേ​ണ്ട

തി​രു.​കോ​ർ​പ്പ​റേ​ഷ​നി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ ന​ട​ത്തി​യ​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​യി​രു​ന്നെ​ന്നും കോ​ര്‍​പ്പ​റേ​ഷ​നി​ലെ തോ​ല്‍​വി ആ​ര്യ​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്‌​ക്കേ​ണ്ടെ​ന്നും മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പറഞ്ഞു.അ​വ​രു​ടെ പ​രി​മി​തി​ക്കു​ള്ളി​ല്‍ അ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് അ​വ​ര്‍ പ​ര​മാ​വ​ധി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടു​ണ്ട്. തോ​റ്റ​പ്പോ​ള്‍ എ​ല്ലാ കു​റ്റ​വും മേ​യ​റു​ടെ ത​ല​യി​ല്‍ ചാ​രാം, ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ ന​ല്ല മേ​യ​ര്‍ എ​ന്നു​മു​ള്ള നി​ല​യി​ല്‍ കാ​ണാ​നാ​കി​ല്ല.ആ​ര്യ പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​യാ​യി​ത​ന്നെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​ത്. ഗാ​യ​ത്രി ബാ​ബു​വി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ പ്ര​സ്താ​വ​ന​യാ​ണ്. അ​ത് പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യ​മ​ല്ലെ​ന്നും മ​ന്ത്രി ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു..

.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →