കൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ കല്യാൺ ചാറ്റർജി (81) അന്തരിച്ചു. ടൈഫോയ്ഡ് ബാധിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.നാനൂറിലേറെ ചലച്ചിത്രങ്ങളിൽ ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. 1968ലാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.
സത്യജിത് റേയുടെ പ്രതിദ്വന്ദിയിലും സുജോയ് ഘോഷിന്റെ ഹിന്ദി സിനിമ കഹാനിയിലും ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. സൗമിത്ര ചാറ്റർജി, സാബിത്രി ചട്ടോപാധ്യായ, ദീപാങ്കർ ഡേ എന്നിവരുടെ സമകാലികനായിരുന്നു കല്യാൺ ചാറ്റർജി
