ഇന്നോവ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു

നാസിക് | കാര്‍ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. ഡിസംബർ 7 ഞായറാഴ്ച യായിരുന്നു സംഭവം. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍പെടുക യായിരുന്നു.കീര്‍ത്തി പട്ടേല്‍ (50), രസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചന്‍ പട്ടേല്‍ (60), മണിബെന്‍ പട്ടേല്‍ (70) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങള്‍ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ

നാസികിലെ സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസും രക്ഷാപ്രവര്‍ത്തകരും. സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →