.
തിരുവനന്തപുരം: എസ്ഐആർ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.
ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക
പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം. ഡിസംബര്‍ 16നായിരിക്കും കരട് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു
