വയനാട് : മാനന്തവാടിയിൽ വൻ കുഴല്‍പ്പണവേട്ട. മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണമായിരുന്നു കേരളത്തിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നത്. സംസ്ഥാനത്ത് തന്നെ വലിയ കുഴല്‍പ്പണവേട്ടയിലൊന്നാണ് പോലീസിന്റെ ജാഗ്രതയില്‍ പൊളിഞ്ഞത്.ബെംഗളുരുവിലെ കെആര്‍ നഗറില്‍നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയാണ് രണ്ടുപേര്‍ സ്കൂട്ടറില്‍ പണം എത്തിച്ചത്. ഇവിടെ വെച്ച് ആസിഫ്, മുഹമ്മദ് ഫാസില്‍, റസാഖ് എന്നിവര്‍ കാറില്‍ പ്രത്യേകം തയാറാക്കിയ രഹസ്യ അറയില്‍ പണം അടുക്കിവയ്ക്കുകയും ശേഷം മൂന്ന് യുവാക്കളും ബെംഗളുരുവിൽ നിന്ന് വടകരയിലേക്ക് പുറപ്പെടുകയുമായിരുന്നു.
ബെംഗളുരു സ്വദേശിയാണ് മലയാളികള്‍ക്ക് പണം കൈമാറിയത്. പണം കൊണ്ടുവരുന്നതിനായി ആസിഫിനെയും റസാഖിനെയും മുഹമ്മദ് ഫാസിലിനെയും സല്മാന് പറഞ്ഞയക്കുകയായിരുന്നു. പണവുമായി മൂന്ന് പേരും മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്ത് മുഹമ്മദുമായി മാനന്തവാടിയിൽ എത്തിയപ്പോഴാണ് സല്മാന് വലയിലാകുന്നത്. .
