പാ​ല​ക്കാ​ട് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി : സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി അ​റി​യി​ച്ച് പ്ര​മീ​ള ശ​ശി​ധ​ര​ൻ

പാ​ല​ക്കാ​ട്: ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ല​ക്കാ​ട് മു​ന്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​ൻ. സം​ഘ​ട​ന പി​ടി​ക്കാ​ൻ കൃ​ഷ്ണ​കു​മാ​ർ പ​ക്ഷം ഏ​ക​പ​ക്ഷീ​യ​മാ​യി പ​ട്ടി​ക ത​യാ​റാ​ക്കി. സ്വ​ന്തം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യെ അ​റി​ഞ്ഞ​ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ്. ഇ​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​നി​ൽ ക്ഷ​ണി​ച്ചി​ല്ല .പ്ര​മീ​ള ശ​ശി​ധ​ര​ൻ പറഞ്ഞു.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ല വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ത​ന്‍റെ പ്ര​വ​ർ​ത്ത​നം കൊ​ണ്ടാ​ണ്

ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്ന അ​വ​സാ​ന കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു വി​ഭാ​ഗം ഒ​റ്റ​പ്പെ​ടു​ത്തി ക്രൂ​ശി​ച്ചു. പ​ല പ​രി​പാ​ടി​ക​ളി​ലേ​ക്കും കാ​ണി​ക്കാ​റി​ല്ല. ക്ഷ​ണി​ച്ച പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ക്ഷി​രാ​ഷ്ട്രീ​യം നോ​ക്കാ​തെ പോ​കാ​റു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​പ്പം വേ​ദി പ​ങ്കി​ട്ട​തും അ​തു​കൊ​ണ്ടാ​ണ്. ത​ന്‍റെ പ്ര​വ​ർ​ത്ത​നം കൊ​ണ്ടാ​ണ് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ല വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും പ്ര​മീ​ള ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →