രഹസ്യബന്ധമെന്ന് പരസ്പരം സംശയം; ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

.
 ഹൈദരാബാദ്: ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ കെഎസ്ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നു

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ കൃഷ്ണവേണിയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നത്. നവംബർ 10 ഞായറാഴ്ച വൈകീട്ടും ഇതേച്ചൊല്ലി രണ്ടുപേരും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

.കൊല്ലപ്പെട്ട കൃഷ്ണവേണി കോഹിറിലെ ജില്ലാ സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ്. ദമ്പതിമാര്‍ക്ക് ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ മകളും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനും ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →