.
വർക്കല: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് ഒക്ടോബർ 30 വ്യാഴാഴ്‌ച വൈകീട്ട് 5.45- ഓടെയായിരുന്നു അപകടം.
നീന്തലലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല.
നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അൻഷാദ് തീരത്തെത്തിയത്. ഇവർക്കൊപ്പം കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് അൻഷാദ് മുങ്ങിത്താഴുകയായിരുന്നു. മത്സ്യബന്ധന ജോലിക്ക് പോകുന്ന അൻഷാദിന് നീന്തലലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും
ആലിയിറക്കം തീരത്ത് ലൈഫ് ഗാർഡുകളുടെ സേവനമില്ല. അതിനാൽ ഉടൻ രക്ഷാപ്രവർത്തനത്തിന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് പാപനാശത്തുനിന്ന് ലൈഫ് ഗാർഡുകളും ടൂറിസം പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും
