സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കയിക്ക്

സ്റ്റോക് ഹോം | സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകള്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍.

1985 ൽ ആദ്യനോവല്‍ പുറത്തിറങ്ങി.

കാഫ്ക മുതല്‍ തോമസ് ബെര്‍ണാര്‍ഡ് വരെ നീളുന്ന മധ്യ യൂറോപ്യന്‍ പാരമ്പര്യത്തിലെ ഒരു മികച്ച ഇതിഹാസ എഴുത്തുകാരനാണ് ക്രാസ്‌നഹോര്‍ക്കായി. രാജ്യത്തിന്റെ സാമൂഹിക അസ്വസ്ഥതകള്‍ ചിത്രീകരിക്കുന്നതിലെ കൃത്യത കാരണം അദ്ദേഹത്തിന്റെ ‘ഹെര്‍ഷ്റ്റ് 07769’ ഒരു മികച്ച സമകാലിക ജര്‍മ്മന്‍ നോവലായി വിശേഷിപ്പിക്കപ്പെടുന്നു. തെക്കുകിഴക്കന്‍ ഹംഗറിയിലെ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജൂലയിലാണ് അദ്ദേഹത്തിന്റെ ജനനം. 1985 ലാണ് ആദ്യനോവല്‍ പുറത്തിറങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →