ന്യൂഡല്‍ഹി: യുഎസ് മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ സമാധാനക്കരാറിനെ സ്വാഗതംചെയ്ത് ഇന്ത്യ. കരാര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാര്‍ യുദ്ധം തകര്‍ത്ത ഗാസ മുനമ്പില്‍ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി വ്യക്തമാക്കി. ഇസ്രയേലും ഹമാസും തമ്മില്‍ ആദ്യഘട്ട സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രതികരണം.
എക്‌സിൽ മോദിയുടെ കുറിപ്പ്
‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിലെ കരാറിനെ സ്വാഗതം ചെയ്യുന്നു. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനംകൂടിയാണ്. ബന്ദികളുടെ മോചനവും ഗാസയിലെ ജനങ്ങള്‍ക്ക് വര്‍ധിച്ച മാനുഷിക സഹായവും അവര്‍ക്ക് ആശ്വാസം നല്‍കുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ -യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെയും ടാഗ് ചെയ്തുകൊണ്ട് മോദി എക്‌സില്‍ കുറിച്ച
