നിയന്ത്രണംവിട്ട കാർ ഇടിച്ച് ബുള്ളറ്റ് യാത്രികന് പരിക്ക്

മരട് : മരടില്‍ നിയന്ത്രണംവിട്ട കാർ അഞ്ച് ഇരുചക്ര വാഹനങ്ങളിലും ഒരു പിക്ക് അപ്പ്, ഓട്ടോ, കാർ എന്നിവയിലും ഇടിച്ചു. ഒക്ടോബർ 3 ന് വൈകിട്ട് 6.15 ഓടെ മരട് കൊട്ടാരം ജംഗ്ഷൻ കഴിഞ്ഞ് പാണ്ഡവത്ത് ക്ഷേത്രം വരെയുള്ള ഭാഗത്താണ് കാർ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മരട് സ്വദേശി ഭാഗ്യനാഥ് (54)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതി ഓടിച്ച കാർ ആദ്യം ഒരു ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു.

കുണ്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന യുവതി ഓടിച്ച കാർ ആദ്യം ഒരു ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. പിന്നീട് നിയന്ത്രണം വിട്ട കാർ നാല് ഇരുചക്ര വാഹനങ്ങളിലും ഒരു ഓട്ടോയിലുമിടിച്ചു. പിന്നാലെ മറ്റൊരു കാറില്‍ ഇടിച്ചതിനെ തുടർന്ന് ഇടിയേറ്റ കാർ വട്ടം തിരിഞ്ഞ് പിക് അപ്പ് വാഹനത്തിലുമിടിച്ചു. അപകടമുണ്ടാക്കിയ കാർ സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. അപകടങ്ങളില്‍ ഒരു കാല്‍നടയാത്രക്കാരനും പരിക്കേറ്റിരുന്നു. മറ്റ് വാഹന യാത്രക്കാർക്കാർക്കും കാര്യമായ പരിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →