ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി കുന്തക്കാരന്‍ പത്രോസിന്റെ ചെറുമകന്‍ റോസ്സല്‍ രാജ്

തൃശൂര്‍ | ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റോസ്സല്‍ രാജ് കുന്തക്കാരന്‍ പത്രോസിന്റെ ചെറുമകന്‍. പുന്നപ്രവയലാര്‍ സമരപോരാളിയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു പൊന്നൂക്കര കുന്തക്കാരന്‍ പത്രോസ്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായ റോസ്സല്‍ എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഒല്ലൂര്‍ ഏരിയ കമ്മിറ്റിയംഗവുമായിരുന്നു.
നിലവിൽ ജില്ലാ ട്രഷററും കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. ശബ്ദരേഖാ വിവാദത്തിന് പിന്നാലെ നിലവിലെ സെക്രട്ടറിയായ ശരത് പ്രസാദിനെ നീക്കിയതോടെയാണ് റോസ്സല്‍ രാജിനെ ഡി വൈ എഫ് ഐ തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തത്. അഭിഭാഷകനായിരുന്ന കെ പി സെല്‍വരാജിന്റയും റോസക്കുട്ടിയുടെയും മകനാണ് റോസല്‍ രാജ്

1938ല്‍ ആലപ്പുഴയില്‍ നടന്ന ചരിത്രപ്രസിദ്ധമായ തൊഴിലാളി പണിമുടക്കിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായിരുന്നു കെ വി പത്രോസ്. പുന്നപ്രവയലാര്‍ സമരകാലത്ത് പ്രകടനത്തിനുനേരെ പോലീസ് ഭീകര മര്‍ദ്ദനം അഴിച്ചുവിടുകയും വെടിവയ്ക്കുകയും ചെയ്തപ്പോഴാണ് തൊഴിലാളികള്‍ വാരിക്കുന്തം കൈയിലേന്തിയത്. അതിനു നേതൃത്വം നല്‍കിയത് പത്രോസായിരുന്നു. അങ്ങനെയാണ് ‘കുന്തക്കാരന്‍ പത്രോസ്’ എന്ന പേരുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →