ജനാധികാര ജനാധിപത്യം – നീതി സദസ്സ്

കൊച്ചി: റിപ്പബ്ലിക്ക് ഓഫ് പബ്ലിക് പവർ ഇന്ത്യ (ROPP-INDIA)യുടെ ആഭിമുഖ്യത്തിൽ ജനാധികാര ജനാധിപത്യ നീതി സദസ്സ് സെപ്റ്റംബർ 29നു എറണാകുളം കലൂർ റിനുവൽ സെന്ററിൽ നടത്തുന്നതാണ്. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നത് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ പി. സി. സിറിയക്കാണ്. മുഖ്യപ്രഭാഷണം9 പ്രശസ്ത ആത്മീയ പ്രഭാഷകനും അത്രൈതാശ്രമം മഠാധിപധിയുമായ സ്വാമി ഗുരുശ്രീ നടത്തുന്നതായിരിക്കും.

രാജ വ്യവസ്ഥകളിൽ നീന്ന് മാറിയ ജനാധികാര ജനാധിപത്യം എന്ന പുതുചിന്തയുടെ പശ്ചാത്തലത്തിലാണ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഭരണകൂടാധിപത്യവും പക്ഷപാതിത്വവും അഴിമതിയും മൂലം ജനാധിപത്യത്തിന്റെ യാഥാർത്ഥ്യം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, പൗരന്റെ ബോധപൂർവ്വമായ പങ്കുചേർക്കലിലൂടെ നീതി ഉറപ്പാക്കുന്ന നവ മാതൃകയാണ് സമ്മേളനത്തിൽ വിശദമായി അവതരിപ്പിക്കപ്പെടുന്നത്. നീതിബോധമുള്ള പൗരന്മാരുടെ ബോധോദയത്തിനു സംഭാവന നൽകുന്ന സംഗമമായിരിക്കും സദസ്സ് എന്ന് പ്രോഗ്രാം കൺവീനർ പ്രൊഫസർ ഡോ. റോയി എ. ഒ.യും സെക്രട്ടറി ചഞ്ചൽ ഗോപിനാഥും അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →