കെ എം ഷാജഹാന് ജാമ്യം

കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണക്കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം സി ജെ എം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം.

ലൈംഗികാധിക്ഷേപം നടത്തിയതിനുള്ള തെളിവുകളില്ല

ഷാജഹാന്റെ അറസ്റ്റില്‍ പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ചങ്ങമനാട് പോലീസ് ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു. എങ്ങനെയാണ് ഇത്രയും സമത്തിനുള്ളില്‍ തിരുവനന്തപുരത്ത് എത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. ഷാജഹാന്‍ ഏതെങ്കിലും വിധത്തിലുള്ള ലൈംഗികാധിക്ഷേപം നടത്തിയതിനുള്ള തെളിവുകളൊന്നും റിമാന്‍ഡ് റിപോര്‍ട്ടിലില്ലെന്നും കോടതി പറഞ്ഞു.

വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →