വയോധികന്‍റെ കണ്‍പോളയുടെ ഉള്ളില്‍ നിന്നും 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയ യിലൂടെ പുറത്തെടുത്തു

​ഒറ്റപ്പാലം(പാലക്കാട്) : കണ്ണില്‍ ഒരു തടിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിയ വയോധികന്റെ കണ്ണിൽനിന്നും
10 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു. താലൂക്ക് ആശുപത്രിയിലെ നേത്രശസ്ത്രക്രിയാ വിഭാഗത്തില്‍ ചികിത്സക്കെത്തിയ രോ​ഗിയെ ഡോക്ടര്‍മാരായ എം.അണിമയും ടി.വി സിത്താരയും ചേര്‍ന്ന് വിശദ പരിശോധനയ്ക്ക് വിധേയമാക്കി. മൈക്രോസ്‌കോപ്പിലൂടെയുള്ള പരിശോധനയിലാണ് കണ്‍പോളയുടെ ഉള്ളില്‍ വിരയുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പുറത്തെടുക്കുകയും ചെയ്തത്.

എറണാകുളത്തെ സ്വകാര്യാശുപത്രിയെ സമീപിച്ചിരുന്നു.

മുമ്പ് വയോധികന്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയെ സമീപിച്ചിരുന്നു. . അവിടെ നിന്ന് പരിശോധിച്ച ഡോക്ടര്‍ അസ്വാഭാവികത കളൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. . എന്നാല്‍ തടിപ്പ് അനുഭവപ്പെടുകയും എന്തോ കുത്തുന്നത് പോലെ തോന്നുകയും ചെയ്തു. ഇതിനിടയിലാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ മുമ്പ് ഇതേ അസ്വസ്ഥതകളുമായെത്തിയ മൂന്നരവയസുകാരിയുടെ കണ്ണില്‍ നിന്ന് വിരയെ നീക്കം ചെയ്ത വാര്‍ത്ത ഇവരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്നാണ് ഇവര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ സമീപിച്ചത്.

ഇതേ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് മുമ്പ് മൂന്നരവയസുകാരിയുടെ കണ്ണില്‍ നിന്ന് വിരയെ നീക്കംചെയ്തിരുന്നത്.

സാധാരണ ഭക്ഷണത്തിലൂടെയും കൊതുകിലൂടെയുമൊക്കെയാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുകയെന്നും പിന്നീട് സഞ്ചരിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഇതേ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് മൂന്നരവയസുകാരിയുടെ കണ്ണില്‍ നിന്ന് വിരയെ നീക്കംചെയ്തിരുന്നത്. അന്ന് മൂന്നര സെന്റീമീറ്ററോളമായിരുന്നു വിരയുടെ നീളം. ശ്രമകരമായാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്നും വിജയകരമായെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →