ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന കോടതി

കോട്ടയം: കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ വിചാരണ നേരിടണമെന്ന്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി. ഫ്രങ്കോ മുളക്കലിനെതിരെയുളള കുറ്റപത്രം കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ കോടതി വായിച്ചു കേള്‍പ്പിച്ചു. പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച്‌ തന്‍റെ നിയന്ത്രണത്തിലുളള സ്‌ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, ഒരു സ്‌ത്രീയെ സ്വാധീനം ഉപയോഗിച്ച്‌ ‌ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായി തടഞ്ഞുവയ്‌ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം വിചാരണ നേരിടണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. ആയിരം പേജുകളുളള കുറ്റ പത്രത്തിന്‍റെ പ്രധാന ഭാഗങ്ങളാണ്‌ വായിച്ചു കേള്‍പ്പിച്ചത്‌.

അതേസമയം ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്‌ ബിഷപ്പ്‌ വാദിച്ചു. ബലാല്‍സംഗത്തിനിരയായ കന്യാസ്‌ത്രീയെ വിസ്‌തരിക്കുന്നതിന്‌ സെപ്‌തംബര്‍ 16 ലേക്ക്‌ കേസ്‌ മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ്‌ ജെ ബാബു ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →