പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ട ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു, ഭാര്യയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കോഴഞ്ചേരി | വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടില്‍ ഭാസ്‌കരന്‍ പിള്ളയുടെ മകന്‍ വിഷ്ണു (42) ആണ് മരിച്ചത്.മാലക്കര പള്ളിയോടത്തിന് സെപ്ബതംർ 2ന് നടത്തിയ വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാനെത്തിയ കായംകുളം സ്വദേശികളായ ദമ്പതികളും ബന്ധുക്കളും വള്ളസദ്യയില്‍ പങ്കെടുത്ത ശേഷം മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഭാര്യ രേഖയെ രക്ഷപെടുത്താനുള്ള ശ്രമത്തില്ലാണ് വിഷ്ണു ഒഴുക്കില്‍പെട്ടത്.

ഒപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടി ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഭാര്യ രേഖ ഒഴുക്കില്‍ പെട്ടപ്പോൾ ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തില്ലാണ് വിഷ്ണു ഒഴുക്കില്‍പെട്ടത്. . 20 മീറ്ററോളം ഒഴുകിപ്പോയ രേഖയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണു മുങ്ങിത്താഴുകയായിരുന്നു. പത്തനംതിട്ട ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീമും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവില്‍ വൈകുന്നേരം 6.30 ഓടെ മൃതദേഹം കണ്ടെടുത്തു. വിഷ്ണു ഒഴുക്കില്‍ പെട്ടിടത്ത് അഗാധമായ കുഴിയുംഅടിയൊഴുക്കുമുണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആറന്മുള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

മൃതദേഹം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ആറന്മുള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മരിച്ച വിഷ്ണു പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ രേഖ കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ജീവനക്കാരിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →