മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചു

ഇടുക്കി|മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ആണ്ടവര്‍ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവർ ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു . സംഭവത്തില്‍ മകന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24ാം തിയതി രാത്രി 11നാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മണികണ്ഠന്‍ ആണ്ടവരെ ടേബിള്‍ ഫാന്‍, ഫ്ലാസ്‌ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും മര്‍ദിക്കുകയായിരുന്നു.

പരുക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളജിലും പിന്നീട് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു

ഗുരുതരമായി പരുക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളജിലും പിന്നീട് മധുര മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മധുര മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് (ഓ​ഗസ്റ്റ് 30) പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →