പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു

വാര്‍സോ | മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടു. എഫ് 16 യുദ്ധവിമാനമാണ് തകര്‍ന്നു വീണത്. അതേ സമയം , അപകടകാരണം വ്യക്തമല്ല.

പൈലറ്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പോളണ്ട് ഉപപ്രധാനമന്ത്രി വ്‌ലാഡിസ്ലാവ് കോസിനിയാക് കാമിസ് എക്‌സില്‍ കുറിച്ചു : രാജ്യത്തെ എപ്പോഴും സമര്‍പ്പണത്തോടെയും വലിയ ധൈര്യത്തോടെയും സേവിച്ച ഒരു ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. വ്യോമസേനയ്ക്കും മുഴുവന്‍ പോളിഷ് സൈന്യത്തിനും ഇത് വലിയ നഷ്ടമാണ്” –

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →