മലയാള ഹ്രസ്വ ചിത്രം അന്താരാഷ്ട്ര മേളയിലേക്ക്

കൊച്ചി:കാമുകനാൽ ചതിക്കപ്പെട്ട് തെരുവിലെത്തുന്ന സ്ത്രീജീവിതങ്ങളിലേക്ക് ക്യാമറ തുറന്നു വയ്ക്കുന്ന മലയാള ഹ്രസ്വ ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കെത്തുന്നു.

ഇൻഡോ-അമേരിക്കൻ ഇന്റർനാഷണൽ ഓഫ് വേൾഡ് സിനിമ എന്ന അമേരിക്കൻ ചലച്ചിത്രമേളയിലേക്കാണ് ‘അരൂപി ‘ എന്ന ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

മേളയില്‍ ഓണ്‍ലൈന്‍ വഴി സംപ്രേക്ഷണം ചെയ്യുന്ന ചിത്രം അമേരിക്കന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ ഫയര്‍ ടിവി വഴിയും സംപ്രേക്ഷണം ചെയ്യും. ഏകദേശം മുന്നൂറോളം ചലച്ചിത്രങ്ങളാണ് മേളയുടെ ഭാഗമാകുക.

ചലച്ചിത്രമേളയുടെ ജൂറി തിരഞ്ഞെടുക്കുന്നതും വിജയിക്കുന്നതുമായ ചിത്രങ്ങള്‍ രാജ്യമൊട്ടാകെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യും. ഡിസംബർ 27 നാകും വിജയികളെ പ്രഖ്യാപിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →