കേരളത്തിൽ ശുദ്ധജല ലഭ്യതയും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

പത്തനംതിട്ട | സമൃദ്ധമായ മഴ ലഭിക്കുന്നതും ജലസ്രോതസ്സുകളാല്‍ സമ്പന്നവുമാണ് കേരളമെങ്കിലും ശുദ്ധജല ദൗര്‍ലഭ്യവും ഭൂഗര്‍ഭജല തോത് കുറയുന്നതും ഭീഷണിയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി ‘ജലമിത്ര’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി . ഈ സാഹചര്യത്തില്‍ നമ്മുടെ കിണറുകളില്‍ വെള്ളം മലിനമാകാതെ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി പറഞ്ഞു.

270 കോടി ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നുണ്ട്

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 270 കോടി ജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നുണ്ട്. സംസ്ഥാനത്ത് മൂന്നര വര്‍ഷത്തിനുള്ളില്‍ 44 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനായി. 18 വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘ജലമിത്ര’ പദ്ധതി മികച്ച സന്ദേശം നല്‍കുന്നു. ജലം ശ്രദ്ധയോടെ ഉപയോഗിച്ച് ഭാവിയിലേക്കും പ്രയോജനപ്പെടുത്താന്‍ പദ്ധതി സഹായിക്കും. കുഴല്‍ കിണറുകള്‍, ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജിങ്, കിണര്‍ സംരക്ഷണ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. റാന്നിയിലെ 12 സ്‌കൂളുകളില്‍ ഹരിത കേരള മിഷന്‍ ജലലാബുകള്‍ ഒരുക്കും. തെളിനീര്‍ചാല്‍, കുളം, തോട് എന്നിവയ്ക്ക് സംരക്ഷണം ഒരുക്കും. മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →