ലോക മനസാക്ഷിയെ ഞെട്ടിച്ച അണുബോംബ് ദുരന്തം നടന്നിട്ട് 80 വർഷം തികയുകയാണിന്ന് .1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 ന് അമേരിക്കയുടെ എനോള ഗേ ബി29 ബോംബര്‍ വിമാനത്തില്‍ നിന്ന് ജപ്പാനിലെ ഹിരോഷിമയുടെ മുകളിലേക്ക് താഴ്ന്നിറങ്ങിയ ലിറ്റില്‍ ബോയ് എന്ന ആറ്റംബോംബില്‍നിന്ന് ആളിക്കത്തിയ അഗ്നിഗോളത്താൽ ഹിരോഷിമ വെന്തുരുകി. 4,000 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷത്തിന്റെ ഊഷ്മാവ് ഉയർന്നത്.ഓഹിയോ നദി തിളച്ച് മറിഞ്ഞു. ചൂട് സഹിക്കവയ്യാതെ നദിയിലേക്ക് ചാടിയവർ വെള്ളത്തില്‍ കിടന്ന് വെന്തുമരിച്ചു.
അണുബോംബിന്റെ ആഘാതത്തില്‍ 1,40,000 പേരാണ് മരിച്ചത്.ആണവ പ്രസരം കാരണമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും വർഷങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടേയിരുന്നു. ലോകം അന്നോളം വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ നരഹത്യയ്ക്കാണ് നടന്നത്. ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അണുബോംബ് വർഷിച്ചു. 40,000 പേരെയാണ് ഫാറ്റ്മാന്‍ എന്ന അണുബോംബ് കൊന്നൊടുക്കിയത്.
