അദ്ധ്യാപക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഗ്രേറ്റര്‍ നോയിഡ| ഉത്തര്‍പ്രദേശില്‍ അദ്ധ്യാപക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡ നോളജ് പാര്‍ക്കിലെ ശാരദ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ ബി ഡിഎസ് വിദ്യാര്‍ത്ഥിനി ജ്യോതിയാണ് മരിച്ചത്. ജൂലൈ 18 വെളളിയാഴ്ച രാത്രി 9.30ഓടെ കോളജ് ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏറെ നാളുകളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു

അദ്ധാപകര്‍ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും തന്റെ മരണത്തിന് അദ്ധ്യാപകരാണ് ഉത്തരവാദികളെന്നും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഏറെ നാളുകളായി മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്.

കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

കോളജ് അധികൃതര്‍ സംഭവം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. പോലീസ് എത്തും മുമ്പ് മൃതദേഹം മാറ്റിയെന്നാണ് വിവരം. സംഭവത്തില്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →