ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിൽ തീപ്പിടിത്തം : 61 പേeര്‍ വെന്തുമരിച്ചു

ബാഗ്ദാദ് | ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 61 പേര്‍ വെന്തുമരിച്ചു. കിഴക്കന്‍ ഇറാഖിലെ അല്‍ കുട്ട് നഗരത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളായി പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 45 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് വിവരം. 14 മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അഞ്ച് നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണ റിപോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐ എന്‍ എ റിപോര്‍ട്ട് ചെയ്തു. കെട്ടിട ഉടമക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണറെ ഉദ്ധരിച്ച് ഐ എന്‍ എ പറയുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →