ന്യൂഡൽഹി: കൃഷിഭൂമിയിൽ നട്ടുപിടിപ്പിക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ചട്ടം പുറത്തിറക്കി. ഇതിന്റെ ഭാഗമായി, 2016-ലെ തടിവ്യവസായങ്ങൾ (സ്ഥാപനവും ക്രമീകരണവും) മാർഗരേഖപ്രകാരം ഓരോ സംസ്ഥാനത്തും നിലവിലുള്ള സംസ്ഥാനതല സമിതികൾ കൃഷിഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ തീരുമാനമെടുക്കുന്ന സമിതിയായും പ്രവർത്തിക്കും.
നടപടിക്രമം ലഘൂകരിക്കുകയാണ് ലക്ഷ്യം.
.റവന്യൂ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഇതിലുൾപ്പെടുത്തും. തടി മുറിച്ചുമാറ്റാനും വാണിജ്യാവശ്യത്തിനായി കടത്താനുമുള്ള നടപടിക്രമം ലഘൂകരിക്കുകയാണ് ലക്ഷ്യം. കൃഷിഭൂമിയിൽ തടിയുത്പാദനം വർധിപ്പിക്കുകവഴി കാർഷിക വനവത്കരണത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാ മെന്നതിൽ സംസ്ഥാനസർക്കാരുകൾക്ക് ഉപദേശം നൽകുന്നതും ഈ സമിതിയായിരിക്കും.
കർഷകർ തങ്ങളുടെ കൃഷിഭൂമി നാഷണൽ ടിംബർ മാനേജ്മെന്റ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർചെയ്യണം
അപേക്ഷ പരിശോധിക്കാനും കൃഷിഭൂമിയിലെ തടി കയറ്റിയയക്കാനും ഏജൻസികളെ എംപാനൽ ചെയ്യുന്നതും സമിതിയായിരിക്കും. തടി കയറ്റിയയക്കാനാഗ്രഹിക്കുന്ന കർഷകർ തങ്ങളുടെ കൃഷിഭൂമി നാഷണൽ ടിംബർ മാനേജ്മെന്റ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർചെയ്യണം. കൃഷി സംബന്ധിച്ച വിശദാംശങ്ങൾ ഇതിൽ അപ്പപ്പോൾ അപ്ലോഡ് ചെയ്യണം. ഈ വിശദാംശങ്ങൾ വനം, കൃഷി, പഞ്ചായത്തീരാജ് വകുപ്പുകളിലെ ഫീൽഡ് ഉദ്യോഗസ്ഥർ വിലയിരുത്തും.
പത്തിൽ കൂടുതൽ മരങ്ങളുള്ള ഭൂമിയുടെ കാര്യത്തിൽ മുറിച്ചുമാറ്റുന്ന മരങ്ങളുടെ വിശദാംശങ്ങൾ എൻടിഎംഎസ് പോർട്ടൽ വഴി വിശദീകരിക്കണം. അതിനുശേഷം ബന്ധപ്പെട്ട പരിശോധനാ ഏജൻസി സ്ഥലം സന്ദർശിച്ച് വിശദ റിപ്പോർട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും മരംമുറിക്ക് അനുമതി നൽകുക. .
