.ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. ‘ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല… അയാൾ പറയുന്നത് സ്വന്തം അഭിപ്രായമാണ്.ഞങ്ങൾ വ്യാജ ഭീഷണികളെ ഭയപ്പെടുന്നില്ല.’ സി ആർ പാട്ടീൽ പറഞ്ഞു.
പൊള്ളയായ ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല.
‘അയാൾ രക്തവും വെള്ളവും ഒഴുകുന്നതിനെക്കുറിച്ചും സംസാരിച്ചു, എന്നാൽ അത്തരം പൊള്ളയായ ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല. ഈ തീരുമാനം ഇന്ത്യൻ സർക്കാരിന്റെയാണ്. എന്ത് തീരുമാനമെടുത്താലും അത് രാജ്യത്തിന് മാത്രമേ പ്രയോജനകരമാകൂ.’ ആറ് നദികളും പിടിച്ചെടുക്കുമെന്ന് ബിലാവലിന്റെ ഭീഷണിക്ക് മറുപടിയായി പാട്ടീൽ പറഞ്ഞു.
വെള്ളം രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടും
സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് നൽകിയിരുന്ന വെള്ളം രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ നാല് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുംവിധം വഴിതിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ദ്രുതഗതിയിൽ മുന്നോട്ടുപോവുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
.
