ഇൻസ്റ്റാഗ്രാമിൽ പുതിയ “ടീൻ അക്കൗണ്ടുകൾ’ അവതരിപ്പിച്ച് മെറ്റ

ദുബൈ|യു എ ഇയിലെ കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷ വർധിപ്പിക്കുന്നതിനായി മെറ്റ, ഇൻസ്റ്റാഗ്രാമിൽ പുതിയ “ടീൻ അക്കൗണ്ടുകൾ’ അവതരിപ്പിച്ചു. 16 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഈ അക്കൗണ്ടുകൾക്ക് കൂടുതൽ സ്വകാര്യത ക്രമീകരണങ്ങളും സുരക്ഷാ ഫീച്ചറുകളും ഉണ്ടായിരിക്കും.

കൗമാരക്കാർക്ക് കാണാൻ കഴിയുന്ന ഉള്ളടക്കത്തെ നിയന്ത്രിക്കും

ഈ പുതിയ അക്കൗണ്ടുകൾ സ്വകാര്യതക്ക് പ്രാധാന്യം നൽകുകയും കൗമാരക്കാർക്ക് കാണാൻ കഴിയുന്ന ഉള്ളടക്കത്തെ നിയന്ത്രിക്കുകയും ചെയ്യും. പ്ലാറ്റ്ഫോമിൽ അവർ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തും. രക്ഷിതാക്കളുടെയും സുരക്ഷാവിദഗ്ദ്ധരുടെയും സഹായത്തോടെ നിർമിച്ച ഈ അക്കൗണ്ടുകളിൽ സ്വകാര്യ അക്കൗണ്ടുകൾ സ്ഥിരമായി പ്രവർത്തനക്ഷമമാക്കും.

സെൻസിറ്റീവ് ഉള്ളടക്കങ്ങൾ കാണുന്നതിൽ നിയന്ത്രണമുണ്ടാകും.

രക്ഷിതാവിന്റെ അനുമതിയില്ലാതെ ഈ ക്രമീകരണം മാറ്റാൻ കൗമാരക്കാർക്ക് സാധിക്കില്ല. കൂടാതെ, ടീൻ അക്കൗണ്ടുകൾ യാന്ത്രികമായി സജ്ജീകരിക്കുന്നത് കാരണം കൗമാരക്കാർക്ക് അവർ ഇതിനകം ബന്ധപ്പെട്ടിട്ടില്ലാത്തവരിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കില്ല. സെൻസിറ്റീവ് ഉള്ളടക്കങ്ങൾ കാണുന്നതിൽ നിയന്ത്രണമുണ്ടാകും. അവർ പിന്തുടരുന്ന ആളുകൾക്ക് മാത്രമേ ടാഗ് ചെയ്യാനോ പരാമർശിക്കാനോ കഴിയൂ. മോശം ഭാഷ ഫിൽട്ടർ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടാകും. ദിവസവും 60 മിനിറ്റ് ഉപയോഗത്തിന് ശേഷം അപ്ലിക്കേഷൻ അവസാനിപ്പിക്കാൻ ഓർമപ്പെടുത്തലുകൾ ലഭിക്കും.

രാത്രി പത്ത് മുതൽ രാവിലെ ഏഴ് വരെ സ്ലീപ്പ് മോഡ്

രാത്രി പത്ത് മുതൽ രാവിലെ ഏഴ് വരെ സ്ലീപ്പ് മോഡ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ദുബൈയിൽ നടന്ന യൂത്ത് സമ്മിറ്റിലാണ് മെറ്റ ഈ പ്രഖ്യാപനം നടത്തിയത്. പുതിയ ഫീച്ചറുകൾ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിന് സഹായിക്കുമെന്നും രക്ഷിതാക്കൾക്ക് കൂടുതൽ മാനസിക ശാന്തി നൽകുമെന്നും മെറ്റ അറിയിച്ചു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →