പൊലീസ് ചമഞ്ഞ്, ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പാലക്കാട്: ട്രെയിൻ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂ൪ പാസഞ്ച൪ ട്രെയിനിൽ യാത്ര ചെയ്തിരുന്ന പട്ടാമ്പി സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് പണം തട്ടിയത്. വ്യാപാര ആവശ്യങ്ങള്‍ക്കായി സ്വർണം വിറ്റ് കോയമ്പത്തൂരിൽ നിന്ന മടങ്ങും വഴി . പോലീസാണെന്ന് പറഞ്ഞ് അരികിലെത്തിയ ഒൻപതം​ഗ സംഘം യാത്രക്കാരുടെ ബാഗ് പരിശോധിച്ച് പണമുണ്ടെന്ന് ഉറപ്പുവരുത്തി.

.ജൂൺ 16 തിങ്കളാഴ് വൈകീട്ടായിരുന്നു സംഭവം.

ട്രെയിൻ വാളയാറെത്തിയപ്പോഴാണ് കാക്കി പാന്‍റ്സ് ധരിച്ച അഞ്ചംഗസംഘം ഇരുവർക്കും അരികിലെത്തിയത്. തുടർന്ന് ട്രെയിൻ കഞ്ചിക്കോടെത്തിയപ്പോള്‍ ഇരുവരേയും ട്രെയിനില്‍ നിന്നും പിടിച്ചിറക്കി സ്റ്റേഷന് പുറത്ത് കാത്തുന്നിന്ന നാലംഗ സംഘത്തോടൊപ്പം ഇന്നോവ കാറില്‍ കാറില്‍ കയറ്റി, പിന്നാലെ പണമടങ്ങിയ ബാഗെടുത്ത ശേഷം ദേശീയപാതയില്‍ ഇറക്കിവിടുകയായിരുന്നു .ജൂൺ 16 തിങ്കളാഴ് വൈകീട്ടായിരുന്നു സംഭവം.

സംഘത്തിലെ പ്രധാനികള്‍ക്കായി അന്വേഷണം ഊർജിതമാക്കി

. ഇരുവരും വാളയാർ പൊലീസില്‍ വിവരമറിയിച്ചതോടെ വാഹന നമ്പർ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. അർധ രാത്രിയോടെയാണ് നാലുപേർ കസ്റ്റഡിയിലായത്.കവർച്ച സംഘത്തിലെ നാല് പേരെയാണ് പാലക്കാട് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനികള്‍ക്കായി അന്വേഷണം ഊർജിതമാക്കി യിരിക്കുകയാണെന്ന് പൊലീസ്പറഞ്ഞു.

ദേശീയപാതയിലെ നിരവധി റോബറി കേസുകളില്‍ പ്രതികളായ ഇരട്ടക്കുളം സ്വദേശി അജേഷ്, പൊല്‍പുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം, രാജീവ് കൊടുമ്പ് എന്നിവരാണ് പിടിയിലായത്. പോതനൂരിലെ സ്വർണ വ്യാപാരകേന്ദ്രം മുതല്‍ പിന്തുടർന്നെത്തിയ ശേഷം കവർച്ച ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന്പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →