ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷൻ അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് .ബഹിരാകാശ യാത്രയിൽ ഇന്ത്യ ഒരു നിർണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര 2025 മേയ് മാസത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക്
ഐഎസ്ആർഒ പുതിയ അതിർത്തികൾ തുറക്കുന്നു. ചരിത്രപരമായ ദൗത്യത്തിനായാണ് ഗഗൻയാൻ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
നാലുപേരടങ്ങുന്ന സംഘമായിരിക്കും യാത്രയിലുണ്ടാവുക .
കഴിഞ്ഞ എട്ട് മാസത്തോളമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയ്സിലും പരിശീലനം നടത്തിവരികയാണ് ശുക്ല. 60 മില്യൺ ഡോളറിലധികം ചെലവഴിച്ചാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര. നാലുപേരടങ്ങുന്ന സംഘമായിരിക്കും യാത്രയിൽ. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദൗത്യം
