ഇന്ത്യൻ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുവാൻ മൂന്നിന നിർദ്ദേശവുമായി മൻ മോഹൻ സിംങ്


ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തീക പ്രതി സന്ധി മറികടക്കുവാൻ മാർഗ്ഗ നിർദ്ദേശവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംങ്.

കോവിഡ് രോഗവ്യാപനം മൂലമുള്ള പ്രതി സന്ധിയും സാമ്പത്തീക തകർച്ചയും പരിഹരിക്കുന്നതിനാണ് മുൻ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ധനുമായ മൻ മോഹൻ സിംങ് മൂന്നിന നിർദ്ദേശം നൽകിയത്.

ഒന്നാമതായി ജനങ്ങൾക്ക് നല്ലൊരു തുക നേരിട്ട് പണമായി നൽകാ അവരുടെ ഉപജീവനമാർഗ്ഗങ്ങൾ സംരക്ഷിക്കുകയും അതുവഴി പണം ചെലവഴിക്കാനും കഴിയുന്ന സ്ഥിതി കേന്ദ്രം ഉറപ്പാക്കണം.

രണ്ടാമതായി സർക്കാർ പിന്തുണയുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതികൾ വഴി ബിസിനസുകൾക്ക് മതിയായ മൂലധനം ലഭ്യമാക്കണം.

മൂന്നാമത് സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രീയകളിലൂടെ സാമ്പത്തീക മേഖല ശക്തിപ്പെടുത്തണമെന്നുമാണ് മൻമോഹൻ സിങിൻ്റെ നിർദ്ദേശം.

കോവിഡ് പ്രതിസന്ധിക്ക് മുൻപു തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായിരുന്നു. പൊതു സമൂഹത്തിൻ്റെ പ്രതിസന്ധി മൂലം ഉണ്ടായതാണ് മാന്ദ്യമെന്നും സാമൂഹികമായ വികാരങ്ങളുടെ കണ്ണാടിയിൽ കൂടി ഇതിനെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

സൈനിക, ആരോഗ്യ, സാമ്പത്തിക വെല്ലുവിളികൾ നേരിടുവാൻ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജി.ഡി.പി) 10 ശതമാനം ചിലവഴിക്കേണ്ടി വന്നാൽ അത് അത്തരത്തിൽ വിനിയോഗിക്കുക തന്നെ ചെയ്യും. ഇതിനായ് വൻ തുക വായ്പ എടുക്കേണ്ടി വരും മാത്രവുമല്ല കോ വിഡ് മഹാമാരി മൂലമുള്ള ആഗോ ള സാമ്പത്തീക മാന്ദ്യം ഇന്ത്യയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നു മാണ് സിങിൻ്റെ വിലയിരുത്തൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →