കൊല്ലം : പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ.ശൂരനാട് രാജശേഖരൻ (75) നിര്യാതനായി
രക്താർബുദ ബാധിതനായിരുന്നു.
കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള വിദ്യാർത്ഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് സംസ്ക്കാരം ഏപ്രിൽ 11ന് വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പില്‍
.
