ശംഖുംമുഖം:വിമാനത്തിലെ ക്യാബിൻ ക്രൂവിനോട് യാത്രക്കാരൻ മോശമായി പെരുമാറി.മാർച്ച് 18ന് രാവിലെ ഷാർജയില്‍ നിന്നു തിരുവനന്തപുരത്തു വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ തമിഴ്നാട് മാർത്താണ്ഡം സ്വദേശിയാണ് ജീവനക്കാരോട് മോശമായി പെരുമാറിയത്.
പെറ്റി ചുമത്തി വിട്ടയച്ചു.
.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ക്യാബിൻ ക്രൂ പരാതി നല്‍കിയില്ല. വിമാനം ലാൻഡിംഗ് നടത്തി യാത്രക്കാർ പുറത്തിറങ്ങിയ ശേഷം വലിയതുറ പൊലീസ് ഇയാളെ കസ്റ്റഡിലെടുത്തു. പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാനാവാത്ത പൊലീസ് ചെറിയൊരു തുക പെറ്റി ചുമത്തി വിട്ടയച്ചു.
.
