നികത്തു ഭൂമിയെന്ന് രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണ് : ഹൈക്കോടതി

കൊച്ചി| ഡാറ്റാബേങ്കില്‍ നികത്തു ഭൂമിയെന്നായി രേഖപ്പെടുത്തുന്നത് അനാവശ്യവും വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി .പതിനൊന്ന് വര്‍ഷത്തിലേറെയായി നികത്തു ഭൂമിയെന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇടപ്പള്ളി ലൈന്‍ പ്രോപ്പര്‍ട്ടീസിന്റെ ഭൂമി ഡാറ്റാബേങ്കില്‍ നിന്ന് നീക്കാന്‍ നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

“നെല്‍വയല്‍”. “തണ്ണീര്‍ത്തടം”എന്നിങ്ങനെയാണ് രേഖടുത്തേണ്ടത്

ഡാറ്റാബേങ്കില്‍ രേഖപ്പെടുത്തേണ്ടത് “നെല്‍വയല്‍”. “തണ്ണീര്‍ത്തടം”എന്നിങ്ങനെയാണെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി. 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റാബേങ്ക് തയാറാക്കുമ്പോള്‍ ഇതല്ലാതെ മറ്റേതൊരു വ്യത്യസ്തമായ ഭൂപ്രകൃതിയും ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →