പെൻസില്‍വേനിയ: ലാൻകാസ്റ്റർ വിമാനത്താവളത്തിന് തെക്കുള്ള ഒരു റിട്ടയർമെന്റ് ഗ്രാമത്തിന് സമീപം ചെറു വിമാനം തകർന്നു വീണതായി മാൻഹൈം ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റ്. മാർച്ച് 9 ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെൻസില്‍വേനിയയില്‍ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്‌ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി ഫെഡറല്‍ ഏവിയേഷൻ അതോറിറ്റിയും സ്ഥിരീകരിച്ചു.
ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വിമാനാപകടം
.പെൻസില്‍വേനിയയിലെ മാൻഹൈം ടൗണ്‍ഷിപ്പിലെ ലിറ്റിറ്റ്സില്‍ ആണ് ചെറു വിമാനാപകടം ഉണ്ടായത്. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വിമാനാപകടം സംഭവിച്ചതെന്ന് എഫ്‌എഎ അറിയിച്ചു…വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും ലങ്കാസ്റ്റർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ ഗതാഗത സുരക്ഷാ ബോർഡും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്

