വൈത്തിരി : ജനവാസ മേഖലയിലേക്കു വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞ ദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് വിട്ട് പുറത്തെത്തിയത്. മാർച്ച് 4 ചൊവ്വാഴ്ച കാട്ടുപോത്ത് ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നീ പ്രദേശങ്ങളിലേക്കാണ് എത്തിയത്. മണിക്കൂറുകളോളം ഇത് ജനവാസ മേഖലകളിലും ദേശീയപാതയിലുമായി സഞ്ചരിച്ചു.
.ഫെബ്രുവരി 28 വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റിയ കാട്ടുപോത്താണിത്. ആളുകൾക്ക് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും കാട്ടുപോത്തിന്റെ ആവർത്തിച്ചുള്ള സാന്നിധ്യം പ്രദേശവാസികൾക്ക് ആശങ്കയാകുകയാണ്
മണിക്കൂറുകളോളം പോത്ത് ജനവാസ മേഖലയില്‍ വിഹരിച്ചിട്ടുംവനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല
ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ആദ്യം പോത്ത് എത്തിയത്. ഫുട്‌ബോള്‍ കളിക്കുകയായിരുന്ന ആളുകള്‍ പോത്തിനെ കണ്ടതോടെ ഗ്രൗണ്ടില്‍ നിന്നും ഓടി കയറി. പിന്നീട് സ്‌കൂളിനു സമീപത്തെ പുഴ മറികടന്ന് തേയില തോട്ടത്തിലേക്ക് കയറി. ഉച്ചയ്ക്കുശേഷം വൈത്തിരി ടൗണില്‍ ദേശീയ പാത മുറിച്ചു കടന്ന് പൊഴുതന റോഡിലേക്ക് നീങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ ചേലോട് മഖാമിന് സമീപമാണ് പോത്ത് ഒടുവിലെത്തിയത്.
അടിയന്തരമായി പോത്തിനെ കാടുകയറ്റണം
മണിക്കൂറുകളോളം പോത്ത് ജനവാസ മേഖലയില്‍ വിഹരിച്ചിട്ടും കാടുകയറ്റാനായി വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. കാല്‍നടയാത്രക്കാർ ഉള്‍പ്പെടെ പോത്തിന് മുന്നില്‍പ്പെട്ടാല്‍ ജീവഹാനി ഉള്‍പ്പെടെ സംഭവിക്കാൻ സാധ്യതയുണ്ട്. അതുപോലെതന്നെ അടിയന്തരമായി പോത്തിനെ കാടുകയറ്റണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

