ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം

പാലക്കാട് | ഒറ്റപ്പാലത്ത് ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം. സുഹൃത്തിന്റെ ആക്രമണത്തില്‍ ഒറ്റപ്പാലത്തെ സ്വകാര്യ ഐ ടി ഐയിലെ വിദ്യാര്‍ഥി കെ കെ സാജന്റെ മൂക്കിന്റെ പാലം തകര്‍ന്നു. കണ്ണിനും ഗുരുതര പരുക്കേറ്റു. സംഭവത്തില്‍ സാജന്റെ സുഹൃത്തായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. .

ഫെബ്രുവരി 19നായിരുന്നു സംഭവം. ക്ലാസ് മുറിയിൽ വച്ച് യാതൊരു പ്രകോപനവും ഇല്ലാതെ മർദിച്ചെന്നാണ് പരാതി. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സാജന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിരായ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →